കാസര്‍ഗോഡ് ജില്ലയിലെ തെക്കേ അറ്റത്ത് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലെ ത്രിക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒരു പ്രദേശമാണു വള്‍വക്കാട്.

വള്‍വക്കാട് ജുമാമസ്ജിദ്
അവിഭക്ത കണ്ണൂര്‍ ജില്ലയിലെ മനോഹരമായ ആദ്യ കോണ്‍ക്രീറ്റ് പള്ളികളിലൊന്ന്
വള്‍വക്കാട് ജുമാമസ്ജിദ്
അവിഭക്ത കണ്ണൂര്‍ ജില്ലയിലെ മനോഹരമായ ആദ്യ കോണ്‍ക്രീറ്റ് പള്ളികളിലൊന്ന്
സ്താപിതം: 1967
ഉല്‍ഘാടകന്‍: സി. എച്ച്. മുഹമ്മദ് കോയ (അന്നത്തെ ആഭ്യന്തര മന്ത്രി)
ഉല്‍ഘാടകന്‍: സി. എച്ച്. മുഹമ്മദ് കോയ (അന്നത്തെ ആഭ്യന്തര മന്ത്രി)
ഇപ്പോഴത്തെ ഭാരവാഹികള്‍
പ്രസിഡണ്ട്: പൂക്കോയ തങ്ങള്‍
സിക്രട്ടറി: അഷ്രഫ് മുന്‍ഷി
ട്രഷറര്‍:
സിക്രട്ടറി: അഷ്രഫ് മുന്‍ഷി
ട്രഷറര്‍:
മദ്രസ: അന്‍ വാറുല്‍ ഇസ്ലാം. (സമസ്തകേരള ഇസ്ലാം മത വിധ്യാഭ്യാസ ബോര്‍ഡ് രജിസ്റ്റ്രേഷന്‍).
നിലവിലുള്ള ക്ലാസ്: 10.
വള്‍വക്കാട്, കാരോളം, മൈതാനി, കക്കുന്നം, തലിച്ചാലം എന്നീ മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്നതാണു വള്‍വക്കാട് മഹല്ല്.
ഓരോ പ്രദേശത്തിന്റെയും സാംസ്കാരിക കേന്ദ്രങ്ങളാണ് മസ്ജിദുകളും മദ്രസകളും. മുന്നൂറിലധികം വീടുകളടങ്ങിയ വിശാലമായ ഒരു മഹല്ലിനെയാണ് വള്‍വക്കാട് മുസ്ലിം ജമാ അത്ത് പ്രതിനിധീകരിക്കുന്നത്.
അഞ്ച് മസ്ജിദുകള്‍, അഞ്ച് മദ്രസകള്‍, വള്‍വക്കാട് ജുമുഅത്ത് പള്ളിയില്‍ പ്രമുഖ പണ്ഡിതരുടെ നേത്രുത്വത്തില്‍ നടന്നുവരുന്ന പള്ളി ദര്‍സ് എന്നിവയുടെ പരിപാലനം എന്നിവയാണ് പ്രധാനമയി നടത്തിക്കൊണ്ട് വരുന്നത്.
മസ്ജിദുകളില്‍ അഞ്ചുനേരവും അല്ലാഹുവിന്റെ മഹത്വം ഉല്‍ഘോഷിക്കുകയും പ്രാര്‍ഥനയിലേക്ക് (ബാന്‍ക്) ക്ഷണിക്കുകയും ചെയ്യുന്ന മസ്ജിദ് ഇമാം, മുഅദ്ദിന്‍ നിയമനം; ഒരു കുട്ടിയുടെ ഭൌതിക വിദ്യാഭ്യാസം തുടങ്ങുന്ന പ്രായത്തില്‍ തന്നെ മതവിദ്യാഭ്യാസവും നല്‍കാന്‍ മദ്രസ മുഅല്ലിംകളുടെ നിയമനം; മഹല്ലിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് രമ്യതയിലെത്തിക്കുക; മഹല്ലില്‍ പലതരത്തിലുള്ള സാംബത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുക; സമുദായ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുക
സര്‍വോപരി തൗഹീദിലധിഷ്ടിതമായ ജീവിതം നയിച്ച് മരണപ്പെട്ടുപോയ പൂര്‍വികരുടെ സരണി പിന്‍പറ്റുക എന്നിവയാണ് എല്ലാ മഹല്ല് ജമാ അ ത്തുകളും ചെയ്യുന്നതു പോലെ വള്‍വക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ചെയ്യുന്നത്.
മണ്‍ മറഞ്ഞ നേതാക്കള്‍:
പുതിയപുരയില്‍ അഹമ്മദ് സാഹിബ്
വി.പി.പി. അബ്ദുല്ല സാഹിബ് (ദീര്‍ഘകാലം പ്രസിഡണ്ടായിരുന്നു)
പുതിയപുരയില്‍ അഹമ്മദ് സാഹിബ്
വി.പി.പി. അബ്ദുല്ല സാഹിബ് (ദീര്‍ഘകാലം പ്രസിഡണ്ടായിരുന്നു)
ഖത്തീബ് മൂസ മൌലവി (ദീര്‍ഘകാലം ജുമുഅത്ത് പള്ളി ഖത്തീബായിരുന്നു)
എം. കെ. മുഹമ്മദ് മുസ്ലിയാര്‍ (അന്‍ വാറുല്‍ ഇസ്ലാം മദ്രസ് സദര്‍ ഉസ്താദായിരുന്നു)
അഹമ്മദ് മാസ്റ്റര്‍ (മുന്‍ സെക്രട്ടറി)
സൂപ്പി മാസ്റ്റര്‍ (മുന്‍ സെക്രട്ടറി)
പി. അബ്ദുല്ല മാസ്റ്റര്‍ (മുന്‍ സെക്രട്ടറി)
ഇസ് ഹാക് മുഹമ്മദ് കുഞ്ഞി ഹാജി (മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ട്)
എ. പി. മമ്മു(ദീര്‍ഘകാലം ജമാ അത്തിന്റെ റിസീവര്‍ ആയിരുന്നു)
കെ. കാീദിരി ഹാജി
വി. പി. പി. ഹസ്സന്
എ.കെ.ശാഹുല്‍ ഹമീദ്
അഹമ്മദ് മാസ്റ്റര്‍ (മുന്‍ സെക്രട്ടറി)
സൂപ്പി മാസ്റ്റര്‍ (മുന്‍ സെക്രട്ടറി)
പി. അബ്ദുല്ല മാസ്റ്റര്‍ (മുന്‍ സെക്രട്ടറി)
ഇസ് ഹാക് മുഹമ്മദ് കുഞ്ഞി ഹാജി (മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ട്)
എ. പി. മമ്മു(ദീര്‍ഘകാലം ജമാ അത്തിന്റെ റിസീവര്‍ ആയിരുന്നു)
കെ. കാീദിരി ഹാജി
വി. പി. പി. ഹസ്സന്
എ.കെ.ശാഹുല്‍ ഹമീദ്
അല്ലാഹുവിന്റെ ഭവനം സംരക്ഷിക്കുന്നതില്‍ ശുഷ്കാന്തി കാണിച്ച നിഷ്കാമ കര്‍ക്കികളായ പരേതരുടെ ഖബറുകളെ പടച്ചവന്‍ സ്വര്‍ഗ്ഗത്തോപ്പാക്കി മാറ്റട്ടെ. ആമീന്‍.
പലരുടെയും പേര്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല. നിസ്വാര്‍ഥരായ പഴയ തലമുറയില്പെട്ടവര്‍ ഇനിയുമുണ്ടാകും. എന്റെ പരിമിതമായ അറിവില്‍പ്പെട്ടതു മാത്രമാണ്‍ ഇവിടെ ചേര്‍ത്തത്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക.
കൂടുതല്‍ വിവരങ്ങള്‍ പടിപടിയായി ഉള്‍പ്പെടുത്തുന്നതാണു.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുവാന്‍ താല്‍പര്യം.
Please E-mail to: shahulvp2008@gmail.com