Sunday, May 31, 2009

Jamia Sa-adiyya Islamiyya Trikarpur ജാമിഅ സഅദിയ്യ ഇസ്‌ലാമിയ്യ (ജെ.എസ്‌.ഐ) തൃക്കരിപ്പൂര്‍

ജാമിഅ സഅദിയ്യ ഇസ്‌ലാമിയ്യ (ജെ.എസ്‌.ഐ)
തൃക്കരിപ്പൂര്‍
കാസര്‍ഗോഡ്‌ ജില്ല
അണ്ടര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

ലഘു പരിചയം

അസ്സലാമു അലൈക്കും

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാസര്‍ഗോഡ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 1992ല്‍ (Reg No. 11/93) രൂപീകൃതമായ സ്ഥാപനമാണ്‌ ജാമിഅ സഅദിയ്യ ഇസ്‌ലാമിയ്യ ആധുനിക യുഗത്തില്‍ ഇസ്‌ലാമിന്റെ പ്രസക്തി ഈറിവന്നതോടുകൂടി സമുദായത്തിലെ ഉന്നതരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതരായ നേതാക്കളും ഒത്തൊരുമിച്ച്‌ നേതൃത്വം നല്‍കുന്ന ജാമിഅ സഅദിയ്യ ഇസ്‌ലാമിയ്യ എന്ന സ്ഥാപനം വൈജ്ഞാനിക രംഗത്ത്‌ വ്യക്തിമുദ്രപതിപ്പിക്കുവാന്‍ മഴിഞ്ഞതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.

അഗതി അനാഥ മന്ദിരം

യു.എ.ഇ.ലെ ഇതിന്റെ ശാഖയായ അല്‍ ഐന്‍ കമ്മിറ്റി 1992ല്‍ തൃക്കരിപ്പൂര്‍ മുനവ്വിറിനോട്‌ ചേര്‍ന്നുള്ള 45 സെന്റ്‌ സ്ഥലം വിലക്കെടുത്ത്‌ തരികയും അതില്‍ മര്‍ഹൂം ടി.എം. സുലൈമാന്‍ ഹാജി, മര്‍ഹൂം. സി. അബ്ദുല്‍ റഹീം ഹാജി എന്നിവര്‍ 100 കുട്ടികള്‍ക്ക്‌ താമസിക്കാന്‍ സൗകര്യപദമായ നിലയില്‍ നിര്‍മ്മിച്ചു തന്ന കെട്ടിടത്തില്‍ ഇപ്പോള്‍ അഗതി അനാഥ മന്ദിരം നടന്നു വരികയാണ്‌.
പരേതര്‍ക്കുവേണ്ടി അഗതി അനാഥ മന്ദിരത്തിലെ കുട്ടികള്‍ എന്നും പ്രാര്‍ത്ഥന നടത്തുന്നു. പരേതര്‍ക്ക്‌ മഗ്‌ഫിറത്തും റഹ്‌മത്തും ചെയ്യട്ടെ ആമീന്‍.

അറബിക്‌ ആന്റ്‌ ആര്‍ട്‌സ്‌ സയന്‍സ്‌ കോളേജ്‌.

1992 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ തൃക്കരിപ്പൂര്‍ അഗതിമന്ദിരത്തില്‍നിന്ന് 10-ം ക്ലാസ്‌ മദ്രസയും s.s.l.c യും പാസ്സായ വിദ്യാര്‍ഥികളെ ചേര്‍ത്ത്‌ ഉപരിപഠനം നല്‍കുകയും മതവിദ്യയില്‍ അസ്‌അദീ ബിരുദവും ലൗകിക വിദ്യയില്‍ ബി.എ. ബിരുധവും നല്‍കാന്‍ സാധിച്ചിട്ടുണ്ട്‌. പ്രസ്തുത സ്ഥാപനം 2007ല്‍ പ്രവര്‍ത്തന സൗകര്യാര്‍ത്ഥം സമസ്ത കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ ജാമിഅ അസ്‌അദിയ്യ എന്ന പേരില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മജ്‌ലിസുദ്ദിക്‍രി വദ്ദഅവ:

എല്ലാ ഞായറാഴ്ചയും അസര്‍ നിസ്കാരാനന്തരം സ്ഥാപനത്തിലെ കുട്ടികളും നാട്ടുകാരും അഭ്യുദയ കാംക്ഷികളും പങ്കെടുത്തുകൊണ്ട്‌ നടത്തിവരുന്ന ദിക്‍ര്‍ സ്വലാത്ത്‌ ഹല്‍ഖ വിജയകരമായി നടന്നുവരികയാണ്‌
ഇതു നടത്തിപ്പോരാന്‍ അല്‍ഐന്‍ സുന്നി യൂത്ത്‌ സെന്റര്‍ നിര്‍മ്മിച്ച്‌ തന്ന കെട്ടിടവും സ്വലാത്ത്‌ ഹല്‍ഖ മജ്‌ലിസും കമ്മിറ്റിയുടെ രക്ഷാധികാരിയും യു.എ.ഇ. ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ പി. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (അത്തിപ്പറ്റ) അവര്‍കളാണ്‍ ഉത്‌ഘാടനം ചെയ്തത്‌.
മഹത്തായ മജ്‌ലിസില്‍ വെച്ച്‌ സ്ഥാപനത്തെ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും വേണ്ടി പ്രാര്‍ത്തന നടത്തിവരുന്നു.

ജംസ്‌ ഇഗ്ലീഷ്‌ മീഡിയം സ്കൂള്‍

2001ല്‍ L.k.g. u.k.g മുതല്‍ ആരംഭിക്കുകയും ഇപ്പോള്‍ V Std. വരെ എത്തിനില്‍ക്കുന്ന സ്ഥാപനത്തില്‍ 250ല്‍ പരം വിധ്യാര്‍ത്തികള്‍ പഠനം നടത്തുന്നു. CBSE (ഡല്‍ഹി) സിലബസാണ്‌ ഇപ്പോള്‍ സ്കൂളിനുള്ളത്‌. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തിയ PCM പരീക്ഷയില്‍ 90% ലേറെ മാര്‍ക്ക്‌ വാങ്ങി ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിച്ചിട്ടൂണ്ട്‌. ഇതിനോട്‌ അനുബന്ധിച്ച്‌ കമ്പ്യൂട്ടര്‍ പഠനം നടത്തിവരുന്നുണ്ട്‌. ഈ സിലബസില്‍ തന്നെ +2 നടത്താനാണ്‌ ആഗ്രഹിക്കുന്നത്‌. തുടര്‍ന്ന് ഡിഗ്രി തലത്തിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതാണ്‌. ഇതിന്‌ ആവശ്യമായ 3 ഏക്കര്‍ സ്ഥലം കമ്മിറ്റി വിലക്കെടുത്തിട്ടുണ്ട്‌. 20:20 മീറ്റര്‍ അടി വിസ്തീര്‍ണ്ണമുള്ള 30 റൂമുകളും ഇതിനോടനുബന്ധിച്ച്‌ ഓഫീസ്‌, സ്റ്റാഫ്‌ റൂം, ലാബ്‌, ലൈബ്രറി, പ്രാര്‍ത്തനാ മുറി, പെണ്‍കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും പ്രത്യേകം കളിസ്ഥലം എന്നിവ അടങ്ങിയ വിദ്യാഭ്യാസ സമുച്ഛയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിവരുന്നു. ബൃഹത്തായ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന്‌ വേണ്ടി ഉദ്ദേശം 50 ലക്ഷം രൂപയോളം വേണ്ടിവരും. ഈ മഹല്‍ സംരംഭം യാഥാര്‍ഥ്യമാക്കുന്നതിന്നുവേണ്ടി വിദേശത്തും നാട്ടിലുമുള്ള ദീനീ ബന്ധുക്കള്‍ അകമഴിഞ്ഞ സഹായ സഹകരണം ചെയ്യണമെന്ന് ദീനുല്‍ ഇസ്‌ലാമിന്റെ പേരില്‍ അപേക്ഷിക്കുന്നു.

ബോര്‍ഡിംഗ്‌ സ്ക്കൂള്‍ ആന്റ്‌ മദ്രസ.

മത ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട്‌ V STD മുതല്‍ ഡിഗ്രി കോഴ്‌സ്‌ വരെ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ബോര്‍ഡിംഗ്‌ സ്കൂളില്‍ ചേര്‍ത്ത്‌ പഠിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. നല്ല താമസവും ഭക്ഷണവും സ്പോര്‍ട്‌സ്‌, മെഡിക്കല്‍ പരിശോധന, കൃത്യമായ ദൈനംദിന ചര്യകളും നമസ്കാരവും, ഖുര്‍ആന്‍ ഹിഫ്‌ള്‌, പ്രസംഗ പരിശീലനം ചര്‍ച്ചാ ക്ലാസുകള്‍, ഡ്രൈവിംഗ്‌ പരിശീലനം സ്വലാത്ത്‌, ദുആ മജ്‌ലിസ്‌ എന്നിവ നല്‍കി ഉന്നത നിലവാരത്തില്‍ ബോര്‍ഡിംഗ്‌ ആരംഭിക്കുകയാണ്‌. ഇതിന്റെ ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്‌.

അറബി ഇംഗ്ലീഷ്‌ ടൈപ്പ്‌റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌.

ലോകം വിരല്‍ത്തുമ്പിലൂടെ പിടിച്ചടക്കിയ ആധുനിക യുഗത്തില്‍ കമ്പ്യൂട്ടര്‍ പഠനം അത്യന്താപേക്ഷിതമായി വന്നിരിക്കുകയാണ്‌. അറബി ഇംഗ്ലീഷ്‌ ഭാഷകള്‍ക്കോപ്പം കമ്പ്യ്യുട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
എല്ലാം ഭംഗിയായി നടന്നുവരാന്‍ ആവശ്യമായ വരുമാന മാര്‍ഗ്ഗങ്ങളും ഉണ്ടാക്കാനുള്ള പദ്ധതി കമ്മിറ്റിയുടെ മുമ്പിലുണ്ട്‌. നമ്മുടെ ഭൗതിക ജീവിതം നശ്വരവും നൈമിഷികവുമാണ്‌. ഒരിക്കലും അവസാനിക്കാത്തതാണ്‌ പരലോക ജീവിതം. ആ ജീവിതത്തിലേക്കുള്ള സമ്പാദ്യവും മുതല്‍ക്കൂട്ടുമാണ്‌ ഇതുപോലുള്ള സ്ഥപനങ്ങള്‍ക്ക്‌ ഉള്ളഴിഞ്ഞ്‌ സഹായിക്കല്‍. ജാമിഅ സഅദിയ്യ ഇസ്‌ലാമിയ്യ എന്ന വിദ്യാഭ്യാസ പ്രസ്ഥാനത്തെ എല്ലാവിധത്തിലും സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്ന്

പ്രസിഡണ്ട്‌
സയ്യിദ്‌ ടി.കെ പൂക്കോയ തങ്ങള്‍

ജന: സെക്രട്ടറി
മാണിയൂര്‍ അഹമ്മദ്‌ മൗലവി (MA